WORLD MALAYALEE COUNCIL
GERMAN PROVINCE e.V.

News

ബെർളിൻ ∙ വേൾഡ് മലയാളി കൗൺസിൽ ഒരുക്കുന്ന 11–ാം മത് ആഗോള സമ്മേളനത്തിനായി ജർമനി ഒരുങ്ങി. ജർമനിയുടെ മുൻ തലസ്ഥാനമായിരുന്ന ബോൺ നഗരത്തിനടുത്തുള്ള വെനുസുബർഗിലെ വെനുസ്ബെർഗ് ഹൗസ് എന്നുപേരുള്ള കലാസാംസ്കാരിക കേന്ദ്രത്തിൽ വച്ച് 2018 ഓഗസ്റ്റ് 17, 18, 19 തിയതികളിലാണ് ആഗോ‌ളസമ്മേളനത്തിനു വേദിയൊരുങ്ങുന്നത് (Haager Weg: 28-30, 53127 Bonn- Venusberg).

പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളായ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ, വ്യവസായ, രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്നു സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും ആഗോള തലത്തിലുള്ള പ്രവാസി സംഘടനാ ഭാരവാഹികളും സജീവമായി ചർച്ചകളിൽ പങ്കെടുക്കും. ജർമൻ ഗവൺമെന്റിന്റെ അധീനതയിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റിലെ വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ടു കേരളത്തിൽ മാലിന്യസംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഈ സമ്മേളനത്തിൽ ചർച്ചകൾ നടക്കുന്നതാണ്. വേൾഡ് മലയാളി കൗൺസിലിന്റെ പതിനൊന്നാമത് ആഗോള സമ്മേളനത്തോടനുബന്ധിച്ചു ഓണാഘോഷം നടത്താനുള്ള ഒരുക്കങ്ങളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

മറുനാടൻ മലയാളികളുടെ കലാഭിരുചിയെ തൊട്ടറിഞ്ഞു. മൂല്യമുള്ള കലാരൂപങ്ങളെ പരിചയപ്പെടുത്തി, മനംമയക്കുന്ന ലാസ്യനൃത്തച്ചുവടുകളിലൂടെ നാട്യവിസ്മയത്തിന്റെ വേദികളും ഈ സമ്മേളനത്തിൽ ഒരുക്കുന്നു. വൈവിധ്യമാർന്ന കലാവിഭങ്ങളുടെ വർണ്ണവിസ്മയ കാഴ്ചകളൊരുക്കുന്ന സായാഹ്നങ്ങൾ ഈ ആഗോളസമ്മേളനത്തിന്റെ പ്രത്യേകതയാണ്.

ഈ സമ്മേളനത്തോടനുബന്ധിച്ചു സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കു യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ടൂർ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ ഒരുക്കുന്ന ഈ ആഗോള സമ്മേളനത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന ആഗോളതലത്തിലുള്ള കലാസാംസ്കാരിക സംഘടനാ പ്രതിനിധികൾ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. പ്രവാസി മലയാളികളുടെ ഹൃദയതുടിപ്പുകൾ പങ്കുവക്കുന്ന ഈ ആഗോളസമ്മേളനത്തിലേക്കു എല്ലാ പ്രവാസി മലയാളികളേയും സാദരം ക്ഷണിക്കുന്നു.

ജോളി എം. പടയാറ്റിൽ WMC German Province President)

കൂടുതൽ വിവരങ്ങൾക്ക്: (0049), മാത്യു ജേക്കബ് :0228216179, ജോളി തടത്തിൽ : 0233681884,
ഗ്രിഗോറി മേടയിൽ : 0220327996, തോമസ് അറാബൻകുടി : 02214002390, ജോസ് കുമ്പിളുവേലിയിൽ : 02232962366, ജോളി എം. പടയാറ്റിൽ : 0221892667, മേഴ്സി തടത്തിൽ :0233681884, ജോസഫ് കളത്തിൽപറമ്പിൽ :0221634461, ജോസ് തോമസ് : 0228662572, ജോസഫ് കിളിയൻ, മാത്യു ജോസഫ്, സോമരാജ് പിള്ള, ജോൺ മാത്യു, ജോൺ കൊച്ചുകണ്ടത്തിൽ, രാജൻ മേമടം, മാത്യു തൈയ്പറമ്പിൽ, ബാബു ഇളമ്പശേരി, ജോസഫ് കളപ്പുരയ്ക്കൽ, ജോർജ് ചൂരപൊയ്കയിൽ, ജോബ്  കൊല്ലമന, ജോസഫ് വെള്ളാപ്പള്ളി, ബാബു ചെമ്പകത്തിനാൽ, സെബാസ്റ്റ്യൻ കരിമ്പിൽ, ജോൺ പ്രകാട്ട്, അച്ചാമ്മ അറാബൻകുടി, സാറാമ്മ ജോസഫ്, ചിന്നു പടയാറ്റിൽ.

WMC 2012 brochure Unfolded

WMC 2012 brochure lightened in ‘WMC2010’, the 15th anniversary of World Malayalee Council, held from July 9th to 11th, 2010 at New Jersey.

World Malayalee Council 8th Global Conference 2012

For the upcoming WMC meet in 2012, variety of Pravasi welfare programmes are planned. A variety of cultural and entertainment programmes from Kerala and local artist will be performing all day evening from 03 to 05 May. We will officially publish the detailed information’s on this as soon as the programmes are finalized, and the speakers/VIP’s are confirmed.

The members or guest can contact Programme Committee Convener Mr. J. Gregory Medayil for any queries or suggestions related to Programmes subject. His contact details are given below,

Mr. J. Gregory Medayil   E-mail:- medason.gregory@web.de or president@worldmalayalee.de 

All kinds of cultural programmes form the members or the province is most welcomed. The members or guest can contact Cultural Committee Convener Mr. Jose Thomas for any queries related to Cultural Programmes. His contact details are given below, Mr. Jose Thomas 

E-mail:- thomjjs@yahoo.com  

General Body Meeting on 24th September 2011

The 8th Global Conference of the World Malayalee Council on 2012, May 03, 04, 05 and 06 will be inaugurated by Honorable Kerala Chief Minister Omman Chandy.

The Global Meet will be held in Kardinal Schulte Haus and Minister K.C. Joseph, Shri K. C. Venugopal, Union Minister of State for Power, S.N.D.P General Secretary Vellappilly Nadeshan, Businessman Kochauseph Chittilapilly, Fr. Davis Chiramel along with German Parliament Members and Members from German Chamber Of Commerce will participate in the Global Meet.

In the last meeting of the German Province held in Cologne Mulheim Sacred Heart Church Auditorium on 24th September under the Chairmanship of Mr. Davis Thekkumthala, President Mr. Gregory Medayil had given the Welcome speech and General Secretary Mr. Jolly M Padayattil had given the Thanks speech.

The council has elected Mr. Mathew Jacob, Mr. Gregory Medayil, Mr. Jolly M Padayattil, Mr. Joseph Kalathilparambil, Mr. Soarajan Pillai, Mr. Johny Elanjipilly, Mr. Joseph Kainikkara, Mr. Joseph Kalapurackal, Mr. Jose Thomas, Mr. Babu Elambasseril, Mr. John Mathew, Mr. Babu Kuttummel, Mr. Sebastian Karimpil, Mr. Seny P Thomas, Mr. Kilian Joseph and Mr. Jose Luckas as Conveners.

World Malayalee Council German Province e.V,

Brunnen str. 8,
53347 Alfter – Oedekoven,
Germany.

Telephone: + 49-228-216179
FAX: + 49-228-350638-38
Email : info@worldmalayalee.de

© All rights reserved to World Malayalee Council, German Province. Website by: WebSight Design Solutions